വടകരയില്‍ യുഡിഎഫ് കെകെ രമയെ പിന്തുണയ്ക്കും

ന്യൂഡല്‍ഹി:വടകര മണ്ഡലത്തില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കെകെ രമ സമ്മതിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രമക്ക് യുഡിഎഫ് പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ രമ മണ്ഡലത്തില്‍ മത്സരിക്കില്ലെന്ന് പറഞ്ഞതോടെ വടകരയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാല്‍ കെകെ രമ സ്ഥാനാര്‍ത്ഥിയാവാന്‍ സന്നദ്ധയാണെന്ന് ആര്‍എംപി നേതാവ് വേണു അറിയിച്ചതായി ചെന്നിത്തല പറഞ്ഞു.

പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടം മണ്ഡലം ഫോര്‍വേഡ് ബ്ലോക്കില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുത്തു. പാര്‍ട്ടിയില്‍ അവശേഷിക്കുന്ന ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും കോണ്‍ഗ്രസ് ധാരണയിലെത്തി.

വട്ടിയൂര്‍ക്കാവ്, കുണ്ടറ, പട്ടാമ്ബി, തവനൂര്‍, നിലമ്ബൂര്‍, കല്‍പറ്റ സീറ്റുകളിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *