ലതികാസുഭാഷിന് അവസരം കിട്ടാത്തത് ഏറ്റുമാനൂരില്‍ കേരളകോണ്‍ഗ്രസ് പിടിമുറിക്കിയതുകൊണ്ട്: എം.എം.ഹസ്സന്‍

തിരുവനന്തപുരം: ഏറ്റുമാനൂർ സീറ്റ് മഹിളാ കോൺഗ്രസ് അധ്യക്ഷ ലളിതാ സുഭാഷിന് നൽകാനാണ് ആഗ്രഹിച്ചിരുന്നതെന്ന് എംഎം ഹസൻ. എന്നാൽ കേരളാ കോൺഗ്രസുമായി സീറ്റ് ധാരണയിലെത്താൻ കഴിയാതിരുന്നത് കൊണ്ടാണ് സീറ്റ് മറ്റൊരാൾക്ക് നൽകിയതെന്നും എംഎം ഹസൻ പറഞ്ഞു.

‘ ആദ്യം മുതലേ കേരളാ കോൺഗ്രസ് 12 സീറ്റ് വേണമെന്ന് വാദിച്ചു. ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകളിലാണ് അവർ നിർബന്ധം പിടിച്ചത്. ചങ്ങനാശേരിയിൽ സിഎഫ് തോമസ് വിജയിച്ചതിനാൽ ആ സീറ്റ് അവർക്ക് തന്നെ നൽകണം. ഏറ്റുമാനൂരിന് പകരം മറ്റ് പല സീറ്റുകൾ നൽകിയെങ്കിലും ഏറ്റുമാനൂരിൽ കേരളാ കോൺഗ്രസ് പിടിമുറുക്കി. അതുകൊണ്ടാണ് ലതികാ സുഭാഷിന് സീറ്റ ലഭിക്കാതിരുന്നത്’- എംഎം ഹസൻ പറഞ്ഞു.

സ്ഥാനാർത്ഥി പട്ടികയിൽ തഴയപ്പെട്ടതിനെ തുടർന്ന് ഇന്ന് വൈകീട്ടാണ് മഹിളാ കോൺഗ്രസ് അധ്യക്ഷ ലളിതാ സുഭാഷ് അധ്യക്ഷ സ്ഥാനം രാജിവച്ച് രംഗത്തെത്തിയത്. തുടർന്ന് തന്റെ പ്രതിഷേധം രേഖപ്പെടുത്തി കെപിസിസി ആസ്ഥാനത്തിന് മുന്നിലിരുന്ന് തല മുണ്ഡനം  ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *