സീറ്റ് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചു: രമണി പി നായർ

തിരുവനന്തപുരം: കെപിസിസി സെക്രട്ടറി രമണി പി നായർ രാജിവച്ചു. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് നാളെ പ്രതിപക്ഷ നേതാവിന് കൈമാറും.

തന്നെ സ്ഥാനാർത്ഥിയായി പരിഗണിച്ചട്ടും സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. സീറ്റ് നൽകാമെന്ന് പറഞ്ഞ് തന്നെ നേതൃത്വം കബളിപ്പിച്ചുവെന്ന് രമണി പി നായർ പറഞ്ഞു. പാർട്ടി തന്ന എല്ലാ സ്ഥാനവും രാജിവയ്ക്കുകയാണെന്നും രമണി അറിയിച്ചു. ‘സ്ഥാനാർത്ഥി പട്ടികയിൽ വനിതകളെ തഴഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത് കേൾക്കുമ്പോൾ അമ്പരപ്പ്. എനിക്ക് എപ്പോഴും പാർട്ടിയിൽ നിന്നും കിട്ടുന്നത് അടിയാണ്. കഴിഞ്ഞ തവണ ഒഴിവാക്കിയതുകൊണ്ട് ഇത്തവണ ലഭിക്കുമെന്ന് വിശ്വസിച്ചു. കാലാകാലങ്ങളായി മാറ്റി നിർത്തുന്നു. ഇപ്പോൾ സീറ്റ് നൽകാമെന്ന് പാർട്ടി പറഞ്ഞതാണ്’- രമണി പി നായർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *