പുതുതലമുറയ്ക്ക് അംഗീകാരം നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക: ചെന്നിത്തല

തിരുവനന്തപുരം: പുതുതലമുറയ്ക്ക് അംഗീകാരം നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസിന്റെത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വിപ്ലവമായ തലമുറ മാറ്റത്തിന്റെ തുടക്കമാണ് സ്ഥാനാര്‍ത്ഥി പട്ടിക. പുതുമുഖങ്ങളും യുവാക്കളും ഏറ്റവും കൂടുതല്‍ ഇടം നേടിയ ആദ്യ പട്ടികയാണിതെന്നും ചെന്നിത്തല. ഇന്ന് മുതല്‍ എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങണം. പരാതികളും പരിഭവങ്ങളും മാറ്റിവയ്ക്കണമെന്നും ചെന്നിത്തല.

 

Leave a Reply

Your email address will not be published. Required fields are marked *