ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് കെസി ജോസഫ്

കോട്ടയം: ഇരിക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെസി ജോസഫ്. 39 വര്‍ഷമായി താന്‍ പ്രതിനിധീകരിക്കുന്ന ഇരിക്കൂറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം പ്രശ്ങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇരിക്കൂറിലെ നിരവധി ഭാരവാഹികള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുമെന്നും കെസി ജോസഫ് പറഞ്ഞു.

ഈ സ്ഥിതിവിശേഷം ഉണ്ടാക്കാന്‍ നേതൃത്വം ശ്രമിക്കരുതായിരുന്നു. സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കണം എന്നതായിരുന്നു ആവശ്യം. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ തയ്യാറാകണമെന്നും പാര്‍ട്ടി നടപടിയില്‍ ദുഃഖവും വേദനയുമുണ്ടെന്നും കെസി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ചില പരാതികള്‍ ഉയരുന്നുണ്ടെന്ന് കെ.സി ജോസഫ് കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെസി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. താന്‍ ഇത്തവണ മത്സരരംഗത്തില്ല. അതു നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *