പേര് എങ്ങനെ ഒഴിവായി എന്ന് അറിയില്ല: ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം. പിന്നീട് തന്റെ പേര് എങ്ങനെ ഒഴിവായി എന്ന് അറിയില്ല. പാര്‍ട്ടി തന്നെ ഒതുക്കിയെന്ന തോന്നലില്ല. പ്രചാരണത്തില്‍ സജീവമായി ഉണ്ടാകുമെന്നും ശോഭ വ്യക്തമാക്കി.

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ലഭിച്ചത് സുവര്‍ണാവസരമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മുമ്ബ് ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമാണ് കെ. സുരേന്ദ്രന് ലഭിച്ചത്. രണ്ട് സീറ്റുകളിലും അദ്ദേഹത്തിന് അദേഹത്തിന് വിജയാശംസകള്‍ നേരുകയാണെന്നും ശോഭാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *