ബി.ജെ.പി സ്ഥാര്‍ത്ഥികളെ പ്രഖ്യാപിച്ചു; കെ.സുരേന്ദ്രന് 2 മണ്ഡലങ്ങളില്‍
ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രണ്ടു മണ്ഡലങ്ങളില്‍ ജനവിധി തേടും. മഞ്ചേശ്വരം, കോന്നി എന്നീ മണ്ഡലങ്ങളിലാണ് സുരേന്ദ്രന് മത്സരിക്കുക.
ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് അരുണ്‍ സിംഗാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
115 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. കുമ്മനം രാജശേഖരന് നേമത്തും ഇ.ശ്രീധരന് പാലക്കാട്ടും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ജനവിധി തേടും. കാട്ടാക്കടയില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസാണ് മത്സരിക്കുന്നത്. മുതിര്‍ന്ന നേതാവ് സി.കെ.പത്മനാഭന് ധര്‍മടത്ത് മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുതിര്‍ന്ന നേതാവ് തന്നെ മത്സരിക്കണമെന്ന പാര്‍ട്ടിയെ പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് സി.കെ.പി ധര്‍മടത്ത് ജനവിധി തേടുന്നത്.
രാജ്യസഭാ എംപി കൂടിയായ സുരേഷ്ഗോപി തൃശൂരില്‍ നിന്നാണ് മത്സരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലും സുരേഷ്ഗോപി തൃശൂര്‍ മണ്ഡലത്തെയാണ് പ്രതിനീധീകരിച്ചത്. സിനിമാതാരം സി.കൃഷ്ണകുമാറിനെ തിരുവനന്തപുരത്ത് രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് ബിജെപി ശ്രമം. വട്ടിയൂര്‍ക്കാവില്‍ വി.വി.രാജേഷാണ് സ്ഥാനാര്‍ഥി. മുന്‍ കോഴിക്കോട് സര്‍വകലാശാല വിസി അബ്ദുള്‍ സലാം തിരൂരില്‍ മത്സരിക്കും. മാനന്തവാടിയില്‍ മണിക്കുട്ടനാവും സ്ഥാനാര്‍ഥി. കോഴിക്കോട് നോര്‍ത്തില്‍ മുതിര്‍ന്ന നേതാവ് എം.ടി.രമേശാവും മത്സരിക്കുന്നത്.
സ്ഥാനാര്‍ഥി പട്ടിക
കാസര്‍ഗോഡ്
മഞ്ചേശ്വരം-കെ.സുരേന്ദ്രന്
കാസര്‍കോട്-കെ.ശ്രീകാന്ത്
ഉദുമ-എ.വേലായുധന്
തൃക്കരിപ്പൂര്‍-ടി.വി.ഷിബിന്‍
കാഞ്ഞങ്ങാട്-എം.ബല്‍രാജ്
കണ്ണൂര്‍
പയ്യന്നൂര്‍-കെ.കെ.ശ്രീധരന്
കല്ല്യാശ്ശേരി-അരുണ്‍ കൈതപ്രം
തളിപ്പറമ്ബ്-എ.പി.ഗംഗാധരന്
കണ്ണൂര്‍-അഡ്വ.അര്‍ച്ചന
ധര്‍മടം-സി.കെ.പത്മനാഭന്
അഴീക്കോട്-കെ.രഞ്ജിത്ത്
ഇരിക്കൂര്‍-ആനിയമ്മ രാജേന്ദ്രന്
മട്ടന്നൂര്‍-ബിജു ഇലക്കുഴി
തലശ്ശേരി-എന്‍.ഹരിദാസ്
പേരാവൂര്‍-സ്മിത ജയമോഹന്
കൂത്തുപറമ്ബ്-സി.സദാനന്ദന് മാസ്റ്റര്‍
വയനാട്
മാനന്തവാടി-മണിക്കുട്ടന്
കല്‍പ്പറ്റ-ടി.എം.സുബീഷ്
കോഴിക്കോട്
വടകര-എം.രാജേഷ് കുമാര്‍
കുറ്റ്യാടി-പി.പി.മുരളി
ബാലുശ്ശേരി-ലിബിന് ഭാസ്കര്‍
നാദാപുരം-എം.പി.രാജന്
ഏലത്തൂര്‍-ടി.പി.ജയചന്ദ്രന് മാസ്റ്റര്‍
ബേപ്പൂര്‍-കെ.പി.പ്രകാശ് ബാബു
കൊയിലാണ്ടി-എം.പി.രാധാകൃഷ്ണന്
കോഴിക്കോട്-നോര്‍ത്ത് എം.ടി.രമേശ്
കുന്ദമംഗലം-വി.കെ.സജീവന്
പേരാമ്ബ്ര-കെ.വി.സുധീര്‍
കൊടുവള്ളി-ടി.ബാലസോമന്‍
കോഴിക്കോട്-സൗത്ത് നവ്യ ഹരിദാസ്
തിരുവമ്ബാടി-ബേബി അമ്ബാട്ട്
മലപ്പുറം
ഏറനാട്-അഡ്വ.ദിനേശ്
കൊണ്ടോട്ടി-ഷീബ ഉണ്ണികൃഷ്ണന്
തിരൂര്‍-ഡോ.അബ്ദുള്‍ സലാം
നിലമ്ബൂര്‍-ടി.കെ.അശോക് കുമാര്‍
വണ്ടൂര്‍-പി.സി.വിജയന്
പാലക്കാട്
മലമ്ബുഴ-സി.കൃഷ്ണകുമാര്‍
പാലക്കാട്-ഇ.ശ്രീധരന്
തൃശൂര്‍
തൃശ്ശൂര്‍-സുരേഷ് ഗോപി
ഇരിങ്ങാലക്കുട-ജേക്കബ് തോമസ്
എറണാകുളം
തൃപ്പുണിത്തുറ-കെ.എസ്.രാധാകൃഷ്ണന്
കോട്ടയം
കാഞ്ഞിരപ്പള്ളി-അല്‍ഫോണ്‍സ് കണ്ണന്താനം
പത്തനംതിട്ട
കോന്നി-കെ.സുരേന്ദ്രന്
തിരുവനന്തപുരം
നേമം-കുമ്മനം രാജശേഖരന്
തിരുവനന്തപുരം-കൃഷ്ണകുമാര്‍
കാട്ടാക്കട-പി.കെ.കൃഷ്ണദാസ്