കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിപട്ടിക ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പിക്കും

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. സ്ഥാനാര്‍ഥിപട്ടിക ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പിക്കും. ഇത്തവണ 91 സീറ്റുകളില്‍ ആണ് കോണ്‍ഗ്രസ് മത്സരിക്കുക. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആണ് ഇക്കാര്യം അറിയിച്ചത്. 91 മണ്ഡലങ്ങളില്‍ 81 മണ്ഡലങ്ങളുടെ കാര്യത്തില്‍ തീരുമാനമായെന്ന് അദ്ദേഹം പറഞ്ഞു.

ബാക്കി പത്ത് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെകൂടി തീരുമാനിച്ച ശേഷം ഒറ്റഘട്ടമായിട്ടാണ് ഇത്തവണ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുക. ഇത് വൈകാന്‍ ഉള്ള കാരണം പട്ടിക വരുമ്ബോള്‍ മനസിലാകുമെന്നും സെറ്റ് വിഭജനത്തില്‍ പ്രതിസന്ധികള്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.

ലീഗ് പേരാമ്ബ്രയിലും പുനലൂരും മത്സരിക്കുമ്ബോള്‍ തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസും മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ കെ. കെ രമ വടകരയില്‍മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *