സ്ഥാനാര്‍ഥിപട്ടികയായി; മുസ്​ലിംലീഗ്​ 27 മണ്ഡലങ്ങളില്‍ മത്സരിക്കും

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്​ലിംലീഗ്​ സ്ഥാനാര്‍ഥികളെ മുസ്​ലിംലീഗ്​ സംസ്ഥാന പ്രസിഡന്‍റ ഹൈദരലി ശിഹാബ്​ തങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ 24 മണ്ഡലങ്ങളില്‍ മത്സരിച്ച ലീഗ്​ ഇക്കുറി 27 മണ്ഡലങ്ങളിലാണ്​ മത്സരിക്കുന്നത്​.

ഖമറുന്നീസ അന്‍വര്‍ 1996ല്‍ മത്സരിച്ച ശേഷം ഇതാദ്യമായി കോഴിക്കോട എം.പി അബ്​ദുസമദ്​ സമദാനി ലോക്​സഭയിലേക്കും ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്ക്​ പി.വി അബ്​ദുല്‍ വഹാബും മത്സരിക്കും.

വേങ്ങര: പി.കെ കുഞ്ഞാലിക്കുട്ടി, മഞ്ചേരി: യു.എ ലത്തീഫ്​, ഏറനാട്​: പി.കെ ബഷീര്‍, കൊണ്ടോട്ടി: ടി.വി ഇബ്രാഹീം, കോട്ടക്കല്‍: ആബിദ് ഹുസൈന്‍​ തങ്ങള്‍, പെരിന്തല്‍മണ്ണ:നജീബ്​ കാന്തപുരം, മങ്കട: മഞ്ഞളാംകുഴി അലി, തിരൂര്‍: കുറുക്കോളി മൊയ്​തീന്‍, താനൂര്‍: പി.കെ ഫിറോസ്​, തിരൂരങ്ങാടി: കെ.പി.എ മജീദ്, വള്ളിക്കുന്ന്​: ഹമീദ്​ മാസ്റ്റര്‍, കോഴിക്കോട്​ സൗത്ത്​: അഡ്വ.നൂര്‍ബിന റഷീദ്​, കുറ്റ്യാടി: പാറക്കല്‍ അബ്​ദുല്ല, കൊടുവള്ളി: എം.കെ മുനീര്‍, കുന്ദമംഗലം: ദിനേഷ്​ പെരുമണ്ണ (സ്വത), തിരുവമ്ബാടി: സി.പി ചെറിയ മുഹമ്മദ്​, അഴീക്കോട്​: കെ.എം ഷാജി, കാസര്‍കോട്​: എന്‍.എ നെല്ലിക്കുന്ന്​, മഞ്ചേശ്വരം: എ.കെ.എം അഷ്​റഫ്​, മണ്ണാര്‍ക്കാട്​: എന്‍.ഷംസുദ്ദീന്‍, ഗുരുവായൂര്‍: കെഎന്‍.എ ഖാദര്‍, കളമശ്ശേരി: അഡ്വ.വി.ഇ ഗഫൂര്‍, കൂത്തുപറമ്ബ്​: പൊട്ടന്‍കണ്ടി അബ്​ദുല്ല, കോങ്ങാട്​: യു.സി രാമന്‍.

പുനലൂര്‍, ചടയമംഗലം, പേരാ​മ്ബ്ര എന്നിവ പിന്നീട്​ പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *