എന്‍ സി പി നേതൃയോഗത്തില്‍ കയ്യാങ്കളിയും ബഹളവും

കോഴിക്കോട്: എ.കെ ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി എന്‍.സി.പി യോഗത്തില്‍ തര്‍ക്കവും കയ്യാങ്കളിയും. രാവിലെ 11 മണിക്ക് ആരംഭിച്ച പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുന്ന പാര്‍ട്ടി ജില്ലാ നേതൃയോഗത്തിലാണ് അരമണിക്കൂറിന് ശേഷം ഇരുവിഭാഗമായി തിരിഞ്ഞ് നേതാക്കള്‍ തമ്മില്‍ തര്‍ക്കവും പിന്നീട് കയ്യാങ്കളിയുമായത്. യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്‌റ്ററും,​ എ.കെ ശശീന്ദ്രനും പങ്കെടുക്കുന്നുണ്ട്.

എ.കെ ശശീന്ദ്രനെ ഏലത്തൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. കോഴിക്കോട് ജില്ലയിലെ 13 ബ്ളോക്കുകളിലെ നാല് ബ്ളോക്കുകളില്‍ ശശീന്ദ്രനെതിരെ മുന്‍പുതന്നെ വിമര്‍ശനം ഉണ്ടായിരുന്നു. പാര്‍ട്ടിയിലെ യുവനേതാക്കള്‍ ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരാണ്. എന്‍.സി.പി ശക്തികേന്ദ്രമായ ബാലുശേരി മേഖലയില്‍ ശശീന്ദ്രനെതിരെ വലിയ എതിര്‍പ്പാണ് പ്രവര്‍ത്തകര്‍ക്കുള‌ളത്.

ശശീന്ദ്രന് ഏലത്തൂര്‍ സീ‌റ്രാണോ ലഭിക്കുകയെന്ന് വ്യക്തമായിട്ടില്ല. എങ്കിലും എ.കെ ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം സുരക്ഷിതമല്ല എന്നാണ് എന്‍സിപിയിലെ സംഭവങ്ങള്‍ നല്‍കുന്ന സൂചന. സംഭവത്തെ കുറിച്ച്‌ ഔദ്യോഗിക പ്രതികരണം ഒന്നുമുണ്ടായിട്ടില്ലെങ്കിലും പാര്‍ട്ടിയില്‍ ബഹുഭൂരിപക്ഷം പേരും ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരാണെന്നാണ് അറിവ്.

Leave a Reply

Your email address will not be published. Required fields are marked *