പവന് 520 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. സംസ്ഥാനത്ത് സ്വര്‍ണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോഴുള്ളത്. 65 രൂപ കുറഞ്ഞ് ഒരു ​ഗ്രാം സ്വര്‍ണത്തിന്റെ വില 4180 രൂപയായി.

നാലുദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് ആയിരം രൂപയാണ് കുറഞ്ഞത്. മാര്‍ച്ച്‌ ഒന്നിന് 34,440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ആഗോള വ്യാപകമായി സമ്ബദ്ഘടനകള്‍ തിരിച്ചുവരുന്നതും കോവിഡ് വാക്‌സിന്‍ ഫലപദമായി ഉപയോഗിക്കാന്‍ തുടങ്ങിയതും സ്വര്‍ണവിലയെ ബാധിച്ചു.

ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് സ്വര്‍ണവില കുറച്ചിരുന്നു. പിന്നീട് തിരിച്ചുകയറിയ സ്വര്‍ണവില വീണ്ടും കുറയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *