ഇ.ഡി.കോമാളികളുടെ കൂട്ടം: തോമസ് ഐസക്ക്

തിരുവനന്തപുരം: ഇഡിയോട് വിരട്ടൽ വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി. തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണെങ്കിൽ വിളിപ്പിക്കട്ടെ. ഒരു പേടിയുമില്ല. നിർമലാ സീതാരാമൻ ഉദ്യോഗസ്ഥരെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണെന്നും ഇ ഡി കോമാളികളുടെ കൂട്ടമാണെന്നും തോമസ് ഐസക് പരിഹസിച്ചു.

കിഫ്ബിക്കെതിരായ അന്വേഷണം രാഷ്ട്രീയ ഗൂഢാലോചനയാണ്. നിർമല സീതാരാമൻ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉദ്യോഗസ്ഥരെ ഉപയോഗിക്കുകയാണ്. കിഫ്ബിയെന്താണെന്ന് പോലും ഇഡിക്ക് അറിയില്ല. ബി ജെ പിക്കായി രാഷ്ട്രീയ ലക്ഷ്യത്തോടെ റെയ്ഡുകൾ നടത്തുകയാണ് ഇ ഡി ചെയ്യുന്നതെന്നത്. ഇതിനായാണ് 2009 ഐആർഎസ് ബാച്ച് മനീഷിനെ ഇഡിയിൽ ഇറക്കുമതി ചെയ്തത്. ബി ജെ പിക്ക് വേണ്ടി രാഷ്ട്രീയ ലക്ഷ്യത്തോടെ റെയ്ഡ് നടത്തുകയാണ് ഇദ്ദേഹത്തിന്റെ രീതിയെന്നും തോമസ് ഐസക് വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *