ജാഥ സമാപിച്ചതിന് പിന്നാലെ ബിനോയ് വിശ്വത്തിന് കോവിഡ്

തിരുവനന്തപുരം: വികസന മുന്നേറ്റ ജാഥ സമാപിച്ചതിന് പിന്നാലെ തെക്കന്‍ മേഖല ജാഥ ക്യാപ്റ്റന്‍ കൂടിയായിരുന്ന ബിനോയ് വിശ്വം എം.പിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ ബിനോയ് വിശ്വം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബിനോയ് വിശ്വത്തെ ഇന്നു രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് കാര്യമായ ലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തില്‍ തുടരും. അടുത്ത ദിവസങ്ങളില്‍ താനുമായി ഇടപഴകിയവരെല്ലാം ടെസ്റ്റിന് വിധേയരാകണമെന്ന് ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു.

ഇടതുമുന്നണിയുടെ തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റനായിരുന്നു ബിനോയ് വിശ്വം. വെള്ളിയാഴ്ച വൈകിട്ടാണ് ജാഥ തിരുവനന്തപുരത്ത് സമാപിച്ചത്. ഇടതുമുന്നണിയുടെ തെക്കന്‍ മേഖല ജാഥയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ക്യാപ്റ്റന്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഥാ അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ക്വറന്‍റീനിലും പോകുകയും, പരിശോധനയ്ക്ക് വിധേയരാകേണ്ടിയും വരും.

Leave a Reply

Your email address will not be published. Required fields are marked *