പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂടി

കൊച്ചി:  സര്‍വകാല റെകോഡും കടന്ന് ഇന്ധന വില . പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസല്‍ ലിറ്ററിന് 16 പൈസയുമാണ് ശനിയാഴ്ച കൂടിയത്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 93 കടന്നു. 93 രൂപ 8 പൈസയാണ് നഗരത്തിലെ വില. കൊച്ചിയില്‍ 91 രൂപ 44 പൈസയാണ് ശനിയാഴ്ച പെട്രോളിന്റെ വില. തിരുവനന്തപുരത്ത് 87 രൂപ 59 പൈസയും കൊച്ചിയില്‍ 86 രൂപ 2 പൈസയുമാണ് ഡീസലിന്റെ ശനിയാഴ്ചത്തെ വില.

രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *