ഗ്രീന്‍സിറ്റി ലയണ്‍സ് ക്ലബ് സൗജന്യ രോഗനിര്‍ണയ ക്യാംപ് സംഘടിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീന്‍സിറ്റി ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ കേരള സാമൂഹിക സുരക്ഷാ മിഷന്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്്സ് എന്നിവയുടെ സഹകരണത്തോടെ സൗജന്യ രോഗ നിര്‍ണയ ക്യാംപ് നടത്തി.

ചേങ്കോട്ടുകോണം ജംഗ്ഷനില്‍ നടത്തിയ ക്യാംപ് ജി.എസ്.ടി കോര്‍ഡിനേറ്റര്‍ ലയണ്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

വൃക്കരോഗം കണ്ടെത്തുന്നതിനായുള്ള ആല്‍ബൊമിന്‍ ടെസ്റ്റ്, ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ പരിശോധനകളാണ് നടത്തിയത്. ഗ്രീന്‍ സിറ്റി ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലയണ്‍ അഡ്വ.മന്‍മഥന്‍നായര്‍, സെക്രട്ടറി ലയണ്‍ സഞ്ജയ്,ട്രഷറര്‍ ലയണ്‍ രാജേഷ് സോമന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ലയണ്‍ കെ.സി.വിശാഖ്, ലയണ്‍ സതീഷ്, ലയണ്‍ സുന്ദര്‍, ലയണ്‍ വിനോദ്‌
തുടങ്ങിയവര്‍ ക്യാംപിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *