പുത്തന്‍കുരിശ് പൊലീസ് സബ്ഡിവിഷന്‍ ഉദ്ഘാടനം

കോലഞ്ചേരി: പുതിയതായി പുത്തന്‍കുരിശില്‍ അനുവദിച്ച പൊലീസ് സബ് ഡിവിഷന്‍ ഓഫീസ് മുഖ്യമന്ത്റി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പുത്തന്‍കുരിശ് സ്​റ്റേഷനില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ വി.പി.സജീന്ദ്രന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. ആലുവ അഡീഷണല്‍ എസ്.പി പി. വഹാബ്, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വര്‍ഗീസ്, തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍.പ്രകാശന്‍, പഞ്ചായത്തംഗം കെ.സി. ഉണ്ണിമായ, കേരള പൊലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി കുര്യാക്കോസ്, കേരള പൊലീസ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് ടി.ടി.ജയകുമാര്‍ മൂവാ​റ്റുപുഴ ഡിവൈ.എസ്.പി സി.ജി. സുനില്‍കുമാര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി അശോക് കുമാര്‍, പുത്തന്‍കുരിശ് എസ്.എച്ച്‌.ഒ സാജന്‍ സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുത്തന്‍കുരിശ് സബ്ഡിവിഷനു കീഴില്‍ പിറവം, കൂത്താട്ടുകുളം, മുളന്തുരുത്തി, ചോ​റ്റാനിക്കര, രാമമംഗലം, പുത്തന്‍കുരിശ് എന്നീ സ്​റ്റേഷനുകളാണ് വരുന്നത്. ഈ സ്​റ്റേഷനുകള്‍ മൂവാ​റ്റുപുഴ ഡി.വൈ.എസ്.പിയുടെ പരിധിയിലായിരുന്നു.ഇതോടെ ആലുവ പെരുമ്ബാവൂര്‍,മൂവാ​റ്റുപുഴ, എന്നിവ ഉള്‍പ്പെടെ റൂറല്‍ ജില്ലയില്‍ അഞ്ച് സബ് ഡിവിഷനുകളാകും.

Leave a Reply

Your email address will not be published. Required fields are marked *

You may missed