കരാര്‍ ഒപ്പിട്ടിട്ടില്ല; അമേരിക്കയില്‍ പോയത് യുഎന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍

കൊല്ലം: തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തികച്ചും അസംബന്ധമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഒരാളെയും കാണുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ല. എന്ത് കരാര്‍, ഏത് ഉത്തരവ്, ആര് ഒപ്പിട്ടു എന്നും മന്ത്രി ചോദിച്ചു. അമേരിക്കന്‍ കമ്ബനിക്ക് കേരള തീരത്ത് മീന്‍ പിടിക്കാന്‍ അനുമതി നല്‍കിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ തീരദേശം ഒരു വിദേശ ഏജന്‍സിക്കും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. തുറന്നുകൊടുക്കുന്ന പ്രശ്‌നവുമില്ല. പരമ്ബാഗത തൊഴിലാളിക്ക് എതിരായ ഒരു ഫിഷറീസ് നയവുമില്ലെന്നും ന്യൂയോര്‍ക്കില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ന്യൂയോര്‍ക്കില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. യുഎന്‍ ക്ഷണിച്ച പരിപാടിക്കാണ് അമേരിക്കയില്‍ പോയത്. യുഎന്‍ പരിപാടിയില്‍ അല്ലാതെ മറ്റാരോടും അമേരിക്കയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ആരെങ്കിലും കത്ത് പുറത്തുവിട്ടാല്‍ നമുക്ക് എന്താണ് കാര്യമെന്നും വ്യവസായ മന്ത്രിക്ക് കമ്ബനി അയച്ച കത്ത് സംബന്ധിച്ച്‌ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *