ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന് സര്‍ക്കാരിനോട് സി പി എം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന പി എസ് സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന് സര്‍ക്കാരിനോട് സി പി എം നിര്‍ദേശം.

ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യം രാഷ്ട്രീയ ആയുദ്ധമാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതിനിടെയാണ് പാര്‍ട്ടിയുടെ പുതിയ നീക്കം. സര്‍ക്കാര്‍ ഇതുവരെ കൈകൊണ്ടിട്ടുളള നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ ബോദ്ധ്യപ്പെടുത്തണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

സാദ്ധ്യമായതെല്ലാം ചെയ്‌തുവെന്നും ഇനിയൊരു ചര്‍ച്ചയില്ലെന്നും മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സി പി എം നിര്‍ദ്ദേശം പുറത്തുവരുന്നത്. സര്‍ക്കാര്‍ തീരുമാനത്തെ ഉദ്യോഗാര്‍ത്ഥികള്‍ സ്വാഗതം ചെയ്‌തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *