സലീം കുമാര്‍ വിട്ടു നിന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെ : എ കെ ബാലന്‍

കൊച്ചി: നടന്‍ സലിം കുമാറിനെതിരെ മന്ത്രി എ കെ ബാലന്‍. രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് സലീം കുമാര്‍ വിട്ടു നിന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെ തന്നെയാണെന്ന് ഐഎഫ്‌എഫ്‌കെ കൊച്ചി എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

പ്രതിസന്ധികള്‍ക്കിടയിലും മേളയുടെ തുടക്കം മുതലെ ചിലര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും എ കെ ബാലന്‍ കുറ്റപ്പെടുത്തി.

‘പ്രതിസന്ധികള്‍ക്കിടയിലും മേളയുടെ തുടക്കം മുതല്‍ ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. സലിംകുമാറിന്റെ കാര്യത്തില്‍ അക്കാദമിയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടില്ല. സലീം കുമാര്‍ മേളയില്‍ നിന്നും വിട്ടു നിന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്’

Leave a Reply

Your email address will not be published. Required fields are marked *