ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനും നവീകരിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളുടെ അനുമതി

കൊല്ലം: കേരളത്തില്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനും നവീകരിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്.

അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെപേരിലും നടപടിയുണ്ടാകുമെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.

അതേസമയം നിലവിലുള്ള ആരാധനാലയങ്ങള്‍ വിപുലീകരിക്കുന്നതിനും അനുമതി വാങ്ങണം. പുനരുദ്ധാരണ പ്രവൃത്തികള്‍ പൊതുജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടോ ഗതാഗതതടസ്സമോ ഉണ്ടാക്കരുതെന്നും ഭാവിയില്‍ റോഡ് വികസനത്തിനും തടസ്സമാകരുതെന്നും ഉത്തരവില്‍ പറയുന്നു. പുതുതായി ആരാധനാലയം സ്ഥാപിക്കുന്നത് സ്ഥലത്തെ മതസൗഹാര്‍ദവും ക്രമസമാധാനവും തകരാന്‍ ഇടയാക്കില്ലെന്ന് അധികാരികള്‍ ഉറപ്പാക്കണം. പ്രശ്നമുണ്ടെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാന്‍ നടപടിയെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *

You may missed