ശശി തരൂരിന്‍റെയും മാധ്യമപ്രവര്‍ത്തകരുടെയും അറസ്റ്റ്​ തടഞ്ഞ്​ സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യദ്രോഹ​േകസില്‍ ശശി തരൂര്‍ എം.പിയുടെയും ആറു മാധ്യമപ്രവര്‍ത്തകരുടെയും അറസ്റ്റ്​ തടഞ്ഞ്​ ​സുപ്രീംകോടതി. റിപബ്ലിക്​ ദിനത്തിലെ ട്രാക്​ടര്‍ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്​ പങ്കുവെച്ച ട്വീറ്റുകളെ തുടര്‍ന്നാണ്​ ഇവ​ര്‍ക്കെതിരെ രാജ്യ​േ​ദ്രാഹകേസെടുത്തത്​.

രണ്ടാഴ്ചക്ക്​ ശേഷം കേസ്​ വീണ്ടും പരിഗണിക്കും. ​ഡല്‍ഹി ​െപാലീസിനും ഉത്തര്‍പ്രദേശ്​ പൊലീസിനും സുപ്രീംകോടതി നോട്ടീസ്​ അയക്കുകയും ചെയ്​തു. രണ്ടാഴ്ചക്കകം മറുപടി നല്‍കാനാണ്​ നിര്‍ദേശം.

ഡല്‍ഹി പൊലീസിന്​ വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്​തയാണ്​ ഹാജരായത്​. എതിര്‍ഭാഗത്തിന്​ വേണ്ടി കപില്‍ സിബലും ഹാജരായി. ചീഫ്​ ജസ്റ്റിസ്​ എസ്​.എ. ബോബ്​ഡെ അധ്യക്ഷനായ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​.

ശശി തരൂരിനെ കൂടാതെ മാധ്യമപ്രവര്‍ത്തകരായ രാജ്​ദീപ്​ സര്‍ദേശായി, ​മൃണാള്‍ പാണ്ഡെ, സഫര്‍ അഗാ, വിനോദ്​ കെ. ജോസ്​, പരേശ്​ നാഥ്​, ആനന്ദ്​ നായ്​ എന്നിവര്‍ക്കെതിരെയാണ്​ ​രാജ്യദ്രോഹകുറ്റം ചുമത്തിയത്​.

Leave a Reply

Your email address will not be published. Required fields are marked *