കെഎസ്‌ആര്‍ടി നേരിട്ട് പരസ്യങ്ങള്‍ സ്വീകരിച്ച്‌ തുടങ്ങി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ബസുകളില്‍ പരസ്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി കെഎസ്‌ആര്‍ടിസി നേരിട്ട് പരസ്യങ്ങള്‍ സ്വീകരിച്ച്‌ തുടങ്ങി. ഇത് വരെ ഇടനിലക്കാര്‍വഴി വന്നിരുന്ന പരസ്യങ്ങള്‍ മുഖാന്തിരം കുറഞ്ഞ തുകയ്ക്കാണ് പരസ്യങ്ങള്‍ സ്വീകരിച്ചു പോന്നത്.

അത് ഒഴിവാക്കി സര്‍ക്കാര്‍ പരസ്യങ്ങള്‍ പിആര്‍ഡി വഴി കെഎസ്‌ആര്‍ടിസി നേരിട്ട് സ്വീകരിച്ചു. ഇതിന് വേണ്ടി കെഎസ്‌ആര്‍ടിസിയുടെ 1000 ബസുകളില്‍ ഒരുമാസത്തെക്ക് പരസ്യം ചെയ്യുന്നതിന് വേണ്ടി പിആര്‍ഡി വഴി 1.21 കോടി രൂപയുടെ കരാറില്‍ എത്തി.

കെഎസ്‌ആര്‍ടിസി ഇനി മുതല്‍ എല്ലാവാഹനങ്ങളിലും പരസ്യങ്ങള്‍ നേരിട്ട് സ്വീകരിക്കുകയും പരസ്യങ്ങള്‍ നല്‍കുന്ന ഏജന്‍സിക്ക് കമ്മീഷന്‍ നല്‍കാനും തീരുമാനിച്ചു. ഇനി മുതല്‍ പരസ്യത്തിനായി പുറം കരാര്‍ നല്‍കുകില്ല. ഇത് കൂടാതെ ഓരോ ഡിപ്പോയിലും പരസ്യം സ്വീകരിക്കുന്നതിന് വേണ്ടി പ്രാദേശിക തലത്തില്‍ ഏജന്റുമാരെ ചുമതലപ്പെടുത്തുകയും അവര്‍ക്ക് കമ്മീഷന്‍ നല്‍കുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *