തോമസ്​ ഐസകിന്​ സമരങ്ങളോട്​ അലര്‍ജിയും പുച്​ഛവുമാണെന്ന് രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: ധനമന്ത്രി തോമസ്​ ഐസകിന്​ സമരങ്ങളോട്​ അലര്‍ജിയും പുച്​ഛവുമാണെന്ന്​ പ്രതി​പക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഭരണം തലക്ക്​ പിടിച്ചതുകൊണ്ടാണ്​ ഈ നിലപാടെന്നും ചെന്നിത്തല പറഞ്ഞു. പാലക്കാട്​ ഐശ്യര്യ കേരള യാത്രക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി ന​േ​രന്ദ്ര മോദിയുടെ സമര ജീവി നിലപാടിന്​ സമാനമാണ്​ ഐസകി​േന്‍റതും. സമരജീവിക​ളെന്ന്​ വിളിക്കുന്ന മോദിയും ഐസക്കും തമ്മില്‍ എന്താണ്​ വ്യത്യാസമെന്നും​ ചെന്നിത്തല ചോദിച്ചു.

യു.ഡി.എഫ്​ ചെറുപ്പക്കാരെ ഇളക്കിവിടുമെന്ന്​ പറയുന്നത്​ ജല്‍പനമാണ്​. പി.എസ്​.സി റാങ്ക്​ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗാര്‍ഥികളു​ടേത്​ ന്യായമായ സമരമായതിനാല്‍ യു.ഡി.എഫ്​ പിന്തുണക്കുമെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ്​ റാങ്ക്​ ഹോള്‍ഡേഴ്​സി​േന്‍റതെന്നായിരുന്നു ഐസകിന്‍റെ പരാമര്‍ശം. റാങ്ക്​ ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജോലി നല്‍കല്‍ പ്രായോഗികമല്ല. റാങ്ക്​ ഹോള്‍ഡേഴ്​സ്​ വസ്​തുതകള്‍ മനസിലാക്കി സമരത്തില്‍നിന്ന്​ പിന്‍മാറാന്‍ തയാറാകണമെന്നും ഐസക്​ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *