ഇന്ധന വില ഇന്നും കൂട്ടി

തിരുവനന്തപുരം: സാധാരണക്കാരുടെ കൈപൊള്ളിച്ച്‌ പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് തുടരുന്നു. ഇന്ന് ഡീസലിന് 37 പൈസ, പെട്രോളിന് 35 പൈസ എന്നിങ്ങനെയാണ് കൂടിയത്.

എറണാകുളത്ത് പെട്രോളിന് ലിറ്ററിന് 87.46 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 81.72 ആയി. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപ ആയി. ഡീസല്‍ വില 83.33 രൂപയായും വര്‍ധിച്ചു. ഗ്രാമീണ മേഖലകളില്‍ പലയിടത്തും പെട്രോള്‍ വില 90ലെത്തി.

ഫെബ്രുവരിയില്‍ ഇന്ധനവില കൂട്ടുന്നത് ഇത് അഞ്ചാം തവണയാണ്. എട്ട് മാസത്തിനിടെ 16 രൂപ വീതമാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed