സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം: ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊ​ച്ചി: പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ത്ത സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്ബള​ത്തോ​ടു കൂ​ടി ര​ണ്ടു ദി​വ​സ​ത്തെ അ​വ​ധി അ​നു​വ​ദി​ച്ച സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി. സ​മ​ര ദി​ന​ങ്ങ​ള്‍ ശ​മ്ബ​ള അ​വ​ധി​യാ​യി ക​ണ​ക്കാ​ക്കി ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

ആ​ല​പ്പു​ഴ ക​ള​ര്‍​കോ​ട് സ്വ​ദേ​ശി​യും മു​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ജി. ​ബാ​ല​ഗോ​പാ​ല്‍ സ​മ​ര്‍​പ്പി​ച്ച പൊ​തു​താ​ല്‍​പ്പ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. ശമ്ബ​ളം ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ തി​രി​ച്ചു​പി​ടി​ക്കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജ​നു​വ​രി എ​ട്ട്, ഒ​മ്ബ​ത് തീ​യ​തി​ക​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്ബ​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *