ഇന്ത്യയുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതാണ് ബഡ്‌ജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യയുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതാണ് ബഡ്‌ജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസാധാരണ സാഹചര്യത്തിലാണ് ഇത്തവണത്തെ ബഡ്‌ജറ്റ്. ബഡ്‌ജറ്റ് ലോകത്തിന് ആത്മവിശ്വാസം വളർത്തും. ബഡ്‌ജറ്റിന് സ്വാശ്രയത്വത്തിന്റെ കാഴ്‌ചപ്പാടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊളളുന്നതാണ് ബഡ്‌ജറ്റെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

അസാധാരണ സാഹചര്യത്തിൽ അവതരിപ്പിച്ച ബഡ്‌ജറ്റിൽ യാഥാർത്ഥ്യത്തിന്റെ വികാരവും വികസനവുമുണ്ട്. കൊവിഡ് മഹാമാരിയെത്തുടർന്ന് ലോകം തന്നെ നിശ്ചലാവസ്ഥയിലായിപ്പോയി. ഈ സാഹചര്യത്തിലും ബഡ്‌ജറ്റ് ഇന്ത്യയുടെ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *