തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാം: കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സിനിമാ തിയേറ്ററുകളിലെ മുഴുവന്‍ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ഇതോടെ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയാണ് പുതിയ ഉത്തരവ്. വാര്‍ത്താ വിതരണ മന്ത്രാലയമാണ് പുതിയ ഉത്തരവിനു പിന്നില്‍.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുളള മള്‍ട്ടി പ്ലക്‌സ് അടക്കം എല്ലാ തിയേറ്ററുകളിലും പുതിയ ഉത്തരവ് ബാധകമാണ്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. സ്‌ക്രീനിംഗിനു മുന്‍പ് തിയേറ്റര്‍ അണുവിമുക്തമാക്കണം. ഇടവേളകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ഉടമകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

കേരളത്തിലെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ പുതിയ ഉത്തരവ് എത്തരമാത്രം നടപ്പിലാകും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങളോടെതന്നെ തിയേറ്ററുകള്‍ തുറക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *