വഞ്ചകരെ പുറത്താക്കി പാര്‍ട്ടിയെ വീണ്ടെടുക്കുമെന്ന് വി കെ ശശികല

ചെന്നൈ: വഞ്ചകരെ പുത്താക്കി പാര്‍ട്ടിയെ വീണ്ടെടുക്കുമെന്ന് വി കെ ശശികല. പാര്‍ട്ടി മുഖപത്രമായ നമതു എംജിആറിലൂടെയാണ് അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സന്തതസഹചാരിയുമായിരുന്ന ശശികല ഇക്കാര്യം വ്യക്തമാക്കിയത്. ജയലളിത വളര്‍ത്തിയ പാര്‍ട്ടിയെ വിശ്വസ്തര്‍ ചതിച്ചു. വഞ്ചകരെ പുറത്താക്കി പാര്‍ട്ടിയെ വീണ്ടെടുക്കും. അതിനായി ജനങ്ങള്‍ കൂടെയുണ്ടാകണമെന്നും, ധാര്‍മികതയുടെ വീണ്ടെടുപ്പിന് സമയമായെന്നും ശശികല ലേഖനത്തില്‍ പറയുന്നു.

ശശികലയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ടുകൊണ്ട് ഒപിഎസ് വിഭാഗ നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.അനധികൃത സ്വത്ത് സമ്ബാദന കേസില്‍ രണ്ട് ദിവസം മുമ്ബാണ് ശശികല ജയില്‍ മോചിതയായത്. 2017ലായിരുന്നു ശശികലയെയും, സഹോദരീ പുത്രനായ വി എന്‍ സുധാകരനെയും, അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും കോടതി ശിക്ഷിച്ചത്. ജയില്‍ മോചിതയായതോടെ അനുയായികളും ഏറെ ആവേശത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *