ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ആര്യങ്കോട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അതിഥിത്തൊഴിലാളികളായ നാലുപേര്‍ക്ക് പൊള്ളലേറ്റു. ഉത്തര്‍പ്രദേശ് സ്വദേശികളായ ധര്‍മ്മേന്ദ്ര, കൃഷ്ണകുമാര്‍, വിനോദ് കുമാര്‍, അജയ് രാജ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.വെള്ളിയാഴ്ച 12 മണിയോെടയാണ് സംഭവം. നിയന്ത്രണംവിട്ട കാര്‍ സമീപത്തെ കടയില്‍ ഇടിച്ചുനിന്നെങ്കിലും പൂര്‍ണമായും കത്തിക്കരിഞ്ഞു.

ആറുപേരാണ് കാറിലുണ്ടായിരുന്നത്. സ്വകാര്യ കമ്ബനിയുടെ മൊബൈല്‍ ടവറിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കരാര്‍ തൊഴിലാളികളാണ് ഇവര്‍. ചെമ്ബൂരിലെ പണികഴിഞ്ഞ് കുടപ്പനമൂട്ടിലേയ്ക്ക് വരുമ്ബോള്‍ വിട്ടിയോടിന് സമീപത്ത് വച്ച്‌ ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് തീപിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *