കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാം: പ്രധാനമന്ത്രി

രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ശക്തമായ തുടരുന്നതിനിടെ നിര്‍ണ്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാദ കാര്‍ഷിക നിയമങ്ങള്‍ വരുന്ന 18 മാസത്തേക്ക് മരവിപ്പിച്ച്‌ നിര്‍ത്താമെന്നാണ് മോദി പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര ധനകാര്യബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തുറന്ന മനസ്സോടെ കര്‍ഷകരുടെ പ്രശ്നങ്ങളെ കേന്ദ്രസര്‍ക്കാര്‍ സമീപിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് മരവിപ്പിക്കാമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ജനുവരി 22ലെ വാഗ്ധാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ വീണ്ടുമൊരു ചര്‍ച്ചയ്ക്ക് ഒരു ഫോണ്‍ കോളിന്റെ അകലം മാത്രമേ ഉള്ളൂവെന്ന കൃഷി മന്ത്രിയുടെ പ്രസ്താവനയും പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗത്തില്‍ ആവര്‍ത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *