പുതുപ്പള്ളി വിട്ട്‌ എങ്ങോട്ടുമില്ലെന്ന്‌ ഉമ്മന്‍ചാണ്ടി

കോട്ടയം: പുതുപ്പള്ളി വിട്ട് എവിടെയും മത്സരിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി. നേമത്തോ വട്ടിയൂര്‍കാവിലോ മത്സരിക്കുന്നുവെന്ന വാര്ത്ത ഉമ്മന്‍ചാണ്ടി നിഷേധിച്ചു. സ്ഥാനാര്ത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണം. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റ് ആണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണ് തന്റെ ജീവിതം. – എന്തും ഏതും വാര്ത്തയാകുകയാണെന്നും ഉമ്മന്‍ ചാണ്ടിയുടെ പ്രതികരിച്ചു.

നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന നിര്ദ്ദേശം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നോട്ട്വെച്ച നിര്‍ദ്ദേശമായിരുന്നു. പലരും അതിനെ പിന്താങ്ങുകയും ചെയ്തോടെയാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ടില്ലെന്ന് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *