ഡോളര്‍ കടത്ത്​: ശിവങ്കറിനെ കസ്​റ്റംസ്​ അറസ്​റ്റ്​ ചെയ്​തു

കൊ​ച്ചി: വി​ദേ​ശ​ത്തേ​ക്ക്​ അ​ന​ധി​കൃ​ത​മാ​യി ഡോ​ള​ര്‍ ക​ട​ത്തി​യ കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ക​സ്​​റ്റം​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. സാ​മ്ബ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി അ​നു​മ​തി ന​ല്‍കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ നാ​ലാം പ്ര​തി​യാ​ണ് ശി​വ​ശ​ങ്ക​ര്‍. കാ​ക്ക​നാ​ട് ജ​യി​ലി​ലെ​ത്തി​യാ​യി​രു​ന്നു അ​റ​സ്​​റ്റ്.

സ്വ​പ്‌​ന സു​രേ​ഷ്, സ​രി​ത്ത്, യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റി​ലെ അ​ക്കൗ​ണ്ട​ന്‍​റാ​യി​രു​ന്ന ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​ന്‍ ഖാ​ലി​ദ്​ മു​ഹ​മ്മ​ദ​ലി ഷൗ​ക്രി എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ്​ പ്ര​തി​ക​ള്‍. 1.90 ല​ക്ഷം ഡോ​ള​ര്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തു​ന്ന​തി​ല്‍ സ്വ​പ്‌​ന അ​ട​ക്ക​മു​ള്ള​വ​ര്‍ക്ക് സ​ഹാ​യം ന​ല്‍കി​യ​വ​രി​ല്‍ പ്ര​ധാ​നി​യാ​ണ് ശി​വ​ശ​ങ്ക​റെ​ന്നാ​ണ് ക​സ്​​റ്റം​സി​െന്‍റ ക​ണ്ടെ​ത്ത​ല്‍. ക​സ്​​റ്റം​സും എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റും ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത കേ​സു​ക​ളി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ല്‍ ക​ഴി​യു​ക​യാ​ണ്​ ശി​വ​ശ​ങ്ക​ര്‍.

Leave a Reply

Your email address will not be published. Required fields are marked *