10 കര്‍ഷക സംഘടനകള്‍ അഭിപ്രായം അറിയിച്ചെന്ന്​ സുപ്രീംകോടതി സമിതി

ന്യൂ​ഡ​ല്‍​ഹി: സ​മ​രം ചെ​യ്യു​ന്ന നാ​നൂ​റോ​ളം ക​ര്‍​ഷ​ക യൂ​നി​യ​നു​ക​ള്‍ ത​ള്ളി​പ്പ​റ​ഞ്ഞ സു​പ്രീം​കോ​ട​തി സ​മി​തി ക​ര്‍​ഷ​ക​രു​മാ​യി ന​ട​ത്തി​യ ആ​ദ്യ വി​ര്‍​ച്വ​ല്‍ സി​റ്റി​ങ്ങി​ല്‍ 10 ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ അ​ഭി​പ്രാ​യ​ങ്ങ​ള്‍ അ​റി​യി​ച്ചു​വെ​ന്ന്​ മൂ​ന്നം​ഗ സ​മി​തി വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യെ അ​റി​യി​ച്ചു. വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ മൂ​ന്നം​ഗ സ​മി​തി കേ​ന്ദ്ര​സ​ര്‍​ക്കാ​റി​െന്‍റ വി​വാ​ദ നി​യ​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള കാ​ഴ്​​ച​പ്പാ​ട്​ അ​റി​യി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും ച​ര്‍​ച്ച​യി​ല്‍ പ​​ങ്കെ​ടു​ത്ത 10 സം​ഘ​ട​ന​ക​ള്‍ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും സ​മ​ര്‍​പ്പി​ച്ചു​വെ​ന്നും സ​മി​തി തു​ട​ര്‍​ന്നു.

കേ​ര​ളം, ക​ര്‍​ണാ​ട​ക, മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ​്​​ട്ര, ഒ​ഡി​ഷ, തെ​ല​ങ്കാ​ന, ത​മി​ഴ​്​​നാ​ട്, ഉ​ത്ത​ര്‍​പ്ര​േ​ദ​ശ്​ എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ലു​ള്ള ക​ര്‍​ഷ​ക​രാ​ണ്​ മൂ​ന്ന്​ ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ള്‍ വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ അ​റി​യി​ച്ച​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *