ഉണ്ണികൃഷ്‌ണന്‍ നമ്ബൂതിരി അന്തരിച്ചു

കണ്ണൂര്‍: ചലച്ചിത്ര നടനും കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്‌ണന്‍ നമ്ബൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു. കഴിഞ്ഞ ദിവസമാണ് കോവിഡ് മുക്തനായത്. ആരോഗ്യനില മോശമായതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

22 സിനിമകളില്‍ അഭിനയിച്ചു. ദേശാടനം, കല്യാണരാമന്‍, രാപ്പകല്‍, ഒരാള്‍മാത്രം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന മലയാള സിനിമകള്‍. ചന്ദ്രമുഖി, പമ്മല്‍ കെ. സംബന്ധം, കണ്ടുകൊണ്ടേന്‍ എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു.

ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് ആഴ്‌ചകള്‍ക്ക് മുന്‍പാണ് ഉണ്ണികൃഷ്ണന്‍ നമ്ബൂതിരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലും പിന്നീട് കണ്ണൂരിലേക്കും മാറ്റി. ന്യൂമോണിയ മാറിയ ശേഷം വീട്ടിലെത്തി, രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും പനി ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണു കോവിഡ് പോസിറ്റീവായത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.

ഭാര്യ: പരേതയായ ലീല അന്തര്‍ജനം. മക്കള്‍: ദേവി കൈതപ്രം, പി.വി.ഭവദാസന്‍ (റിട്ട.സീനിയര്‍ മാനേജര്‍, കര്‍ണാടക ബാങ്ക്), ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ (കേരള ഹൈക്കോടതി), യമുന (കൊല്ലം). മറ്റു മരുമക്കള്‍: ഇന്ദിര (അധ്യാപിക, കോറോം ദേവീ സഹായം യു.പി. സ്‌കൂള്‍), നീത(എറണാകുളം), പുരുഷോത്തമന്‍ (എന്‍ജിനീയര്‍, കൊല്ലം). സഹോദരങ്ങള്‍: പരേതരായ വാസുദേവന്‍ നമ്ബൂതിരി, അഡ്വ.പി.വി.കെ. നമ്ബൂതിരി, സരസ്വതി അന്തര്‍ജനം, സാവിത്രി അന്തര്‍ജനം, സുവര്‍ണിനി അന്തര്‍ജനം.

Leave a Reply

Your email address will not be published. Required fields are marked *