ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടു, അമേരിക്കയുടെ ദിവസം: പ്രസിഡന്റ് ബൈഡന്‍

വാഷിംഗ്‌ടണ്‍: അമേരിക്കയുടെ 46ാമത് പ്രസിഡണ്ടായി ജോ ബൈഡന്‍ അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്ട്‌സ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇന്ത്യന്‍ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡണ്ടായും ചുമതലയേറ്റു. ലാറ്റിനമേരിക്കന്‍ വംശജയായ സുപ്രീംകോടതി ജഡ്ജി സോണിയ സൊറ്റോമേയര്‍ ആണ് കമലയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തത്. അമേരിക്കന്‍ വൈസ് പ്രസിഡണ്ടാവുന്ന ആദ്യ വനിതയും കറുത്ത വര്‍ഗക്കാരിയും ഏഷ്യക്കാരിയും കമലയാണ്.

അമേരിക്കയില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയുടെ നാല്‍പ്പത്തിയാറാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ‌്ത ശേഷം ജനങ്ങളെ അഭിസംബോധന ചെയ‌്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യതയാണ് രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള വിജയപാതയെന്ന് ബൈഡന്‍ പറഞ്ഞു. ഐക്യത്തെ പറ്റി സംസാരിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഭാവന മാത്രമാണെന്ന് തനിക്കറിയാം. ഐക്യത്തോടെ നിന്നുവേണം പ്രതിസന്ധികളെ നേരിടാന്‍. ജനാധിപത്യം അമൂല്യമെന്ന് അമേരിക്ക തിരിച്ചറിഞ്ഞെന്നും ബൈഡന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *