വി.​കെ ശ​ശി​ക​ല​യ്ക്കു കോ​വി​ഡ്; തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി

ബം​ഗ​ളൂ​രു: ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി ജെ.​ജ​യ​ല​ളി​ത​യു​ടെ തോ​ഴി​യും എ​ഐ​എ​ഡി​എം​കെ നേ​താ​വു​മാ​യി​രു​ന്ന വി.​കെ ശ​ശി​ക​ല​യ്ക്കു കോ​വി​ഡ്. അ​റു​പ​ത്തി​മൂ​ന്നു​കാ​രി​യാ​യ ശ​ശി​ക​ല​യെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

നേ​ര​ത്തെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ശ​ശി​ക​ല കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. എ​ന്നാ​ല്‍ വീ​ണ്ടും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ​നി​യും ശ്വാ​സ​ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബ്രൗ​റിം​ഗ് ലേ​ഡി ക​ര്‍​സ​ണ്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ച​ത്.

66 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്തു​സ​മ്ബാ​ദ​ന കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട് 2017 ഫെ​ബ്രു​വ​രി മു​ത​ല്‍ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലാ​ണ്. ജ​യി​ല്‍ മോ​ച​ന​ത്തി​ന് ഒ​രാ​ഴ്ച മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ഈ ​മാ​സം 27ന് ​ജ​യി​ല്‍​മോ​ചി​ത​യാ​കും എ​ന്നാ​ണു നി​ല​വി​ലെ വി​വ​രം.

Leave a Reply

Your email address will not be published. Required fields are marked *