ധനമന്ത്രി​ക്ക്​ എത്തിക്​സ്​ കമ്മിറ്റിയുടെ ക്ലീന്‍ ചിറ്റ്​

​തി​രു​വ​ന​ന്ത​പു​രം: കി​ഫ്​​ബി​യെ​ക്കു​റി​ച്ച സി.​എ.​ജി റി​പ്പോ​ര്‍​ട്ട്​ പു​റ​ത്തു​വി​െ​ട്ട​ന്ന വി​വാ​ദ​ത്തി​ല്‍ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ​ഐ​സ​ക്കി​ന്​ നി​യ​മ​സ​ഭ​യു​ടെ പ്രി​വി​ല​ജ്​ ആ​ന്‍​ഡ്​​ എ​ത്തി​ക്​​സ്​ ക​മ്മി​റ്റി​യു​ടെ ക്ലീ​ന്‍ ചി​റ്റ്. മ​ന്ത്രി നി​യ​മ​സ​ഭ​യു​ടെ അ​വ​കാ​ശം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന്​ സ​മി​തി വി​ല​യി​രു​ത്തി.

സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്​ അ​ന്തി​മ​രൂ​പ​മാ​യി. മൂ​ന്ന്​ പ്ര​തി​പ​ക്ഷ എം.​എ​ല്‍.​എ​മാ​ര​ു​ടെ വി​യോ​ജി​പ്പോ​ടെ​യാ​ണി​ത്. റി​പ്പോ​ര്‍​ട്ട്​ ചൊ​വ്വാ​ഴ്​​ച നി​യ​മ​സ​ഭ​യി​ല്‍ സ​മ​ര്‍​പ്പി​ച്ചേ​ക്കും.

സി.​എ.​ജി റി​പ്പോ​ര്‍​ട്ടി​ലെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ധ​ന​മ​ന്ത്രി വാ​ര്‍​ത്ത​സ​മ്മേ​ള​നം ന​ട​ത്തി പു​റ​ത്തു​വി​െ​ട്ട​ന്നും അ​ത്​ ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും ആ​രോ​പി​ച്ച്‌​ പ്ര​തി​പ​ക്ഷ​ത്തെ വി.​ഡി. സ​തീ​ശ​നാ​ണ്​ സ്​​പീ​ക്ക​ര്‍​ക്ക്​ പ​രാ​തി ന​ല്‍​കി​യ​ത്. സ്​​പീ​ക്ക​ര്‍ ധ​ന​മ​ന്ത്രി​യോ​ട്​ വി​ശ​ദീ​ക​ര​ണം തേടി. തു​ട​ര്‍​ന്ന്​ പ​രാ​തി എ​ത്തി​ക്​​സ്​ ക​മ്മി​റ്റി​ക്ക്​ വി​ട്ടു. സ​മി​തി മ​ന്ത്രി​യെ വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടി​.

Leave a Reply

Your email address will not be published. Required fields are marked *