കോഴിക്കോട് ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു

കോഴിക്കോട്: കൊടശ്ശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. ലോറിയില്‍ 342 സിലിണ്ടറുകള്‍ ഉണ്ടായിരുന്നു.

മംഗലാപുരത്തുനിന്നും കോഴിക്കോടേക്ക് വരികയായിരുന്നു ലോറി. വാഹനം നിര്‍ത്തി ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയ സമയം എന്‍ജിനില്‍നിന്നും തീപടരുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെടുകയും ചെയ്തു.

കൊയിലാണ്ടി പേരാബ്ര, വെള്ളിമാട്കുന്ന്, നരിക്കുനി എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി 6 യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്.

വാഹനത്തിലെ 342 സിലിണ്ടറുകള്‍ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയതായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *