നവവധു ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: കല്ലമ്ബലത്ത് നവവധുവിനെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ കുളിമുറിയില്‍ കഴുത്തറുക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. കല്ലമ്ബലം സുനിതാ ഭവനില്‍ ആതിരയെന്ന 24 കാരിയാണ് മരണപ്പെട്ടത്. കൈ ഞരമ്ബും മുറിഞ്ഞ നിലയിലാണ്.

ഇന്ന് ഉച്ചയോട് കൂടിയാണ് ആതിരയെ കുളിമുറിയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കുളിക്കാന്‍ പോയതിന് ശേഷം കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയില്‍ കഴുത്തറുത്ത നിലയില്‍ യുവതിയെ കണ്ടെത്തുന്നത്. ഉടനെ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. ഒന്നര മാസം മുന്‍പായിരുന്നു വിവാഹം. കല്ലമ്ബലം പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *