കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരാകും: രാഹുല്‍ ഗാന്ധി

മധുര: രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരം വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ തമിഴ്‌നാട് സന്ദര്‍ശന വേളയിലാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്.

‘എന്റെ വാക്കുകള്‍ കുറിച്ചുവച്ചോളൂ. ഈ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ഞാന്‍ പറഞ്ഞത് എന്താണെന്ന് ഓര്‍ത്തുവച്ചോളൂ’- രാഹുല്‍ ഗാന്ധി പറഞ്ഞു. ബഹുരാഷ്ട്ര കമ്ബനികള്‍ക്ക് പ്രയോജനം ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ കര്‍ഷകരുടെ ചിലവില്‍ ഒരുകൂട്ടം വ്യക്തികള്‍ക്കുമാത്രം പ്രയോജനം ചെയ്യുന്നതാണ് പുതിയ നിയമങ്ങള്‍. അതിനെതിരായ കര്‍ഷക പ്രക്ഷോഭത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയല്ല, തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *