ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയില്ല

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാര്‍ത്ത സമ്മേളനത്തിലാണ് ഔദ്യോഗികമായി അറിയിപ്പ് വന്നിരിക്കുന്നത്.

‘കോവിഡ് 19 വ്യാപനത്തിന്റെ ആഗോളസ്ഥിതി പരിഗണിച്ച്‌ ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഒരു വിദേശരാജ്യ തലവനേയും മുഖ്യാതിഥിയായി പങ്കെടുപ്പിക്കേണ്ട എന്നതാണ് സര്‍ക്കാര്‍ തീരുമാനം’ വിദേശകാര്യ വാക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇതിന് മുന്‍പി അതിഥികളില്ലാതെ രാജ്യത്ത് റിപ്പബ്ലിക് ദിന പരേഡ് നടന്നത് 1966ലാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ബ്രിട്ടണില്‍ ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു. ഇതിനു ശേഷം മറ്റ് ചില ആഫ്രിക്കന്‍ രാഷ്ട്ര തലവന്മാരെ റിപ്പബ്ലിക് ദിനത്തില് മുഖ്യാതിഥിയായി പരിഗണിച്ചെങ്കിലും ഒടുവില്‍ ഇത്തവണ അതിഥികളില്ലാതെ പരിപാടി സംഘടിപ്പിക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *