പ്രതിസന്ധി പരിഹരിക്കുന്നതില്‍ സുപ്രീം കോടതിക്ക് പങ്കില്ല: കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കര്‍ഷക വിരുദ്ധ നിയമങ്ങള്‍ സംബന്ധിച്ച രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സുപ്രീം കോടതിക്ക് യാതൊരു പങ്കുമില്ലെന്ന് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി (എഐകെഎസ് സിസി).

നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കേയാണ് കാര്‍ഷക സംഘടന നിലപാട് വ്യക്തമാക്കിയത്.

അതേസമയം, തങ്ങളുടെ അഭിപ്രായങ്ങള്‍ കോടതിയില്‍ മുന്നോട്ടുവയ്ക്കാന്‍ യൂണിയനുകള്‍ തീരുമാനിച്ചു.

കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനപരമായ വശങ്ങളെ സംബന്ധിച്ചിടത്തോളം, സുപ്രീം കോടതിക്ക് ഈ വിഷയം പരിശോധിക്കാന്‍ കഴിയും. എന്നാല്ഡ കര്‍ഷകര്‍ക്ക് വിനാശകരമാകുമെന്ന് യൂണിയനുകള്‍ കരുതുന്ന നയപരമായ വശങ്ങളില്‍ നിന്ന് സുപ്രീം കോടതി വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന് എ.ഐ.കെ.എസ്.സി.സി വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം അവിക് സാഹ പറഞ്ഞു.നേരത്തേ കര്‍ഷക യൂണിയനുകളോട് സമരം സംബന്ധിച്ച നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എട്ട് സംഘടനകളോടാണ് സുപ്രീം കോടതി നിലപാട് തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *