ജോലിയില്‍നിന്ന് പിരിച്ചുവിട്ട സ്കൂള്‍ ബസ് ഡ്രൈവര്‍ ജീവനൊടുക്കി

തിരുവനന്തപുരം: ജോലി നഷ്ടമായ സ്വകാര്യ സ്കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. ശ്രീകാര്യം സ്വദേശി ശ്രീകുമാര്‍ ആണ് മരിച്ചത്. സ്കൂളിന് സമീപം ഓട്ടോറിക്ഷക്കുള്ളില്‍ കയറി പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. അഗ്നിശമന സേനയെത്തി തീ അണച്ചെങ്കിലും മരിച്ചു.

ലോക്ഡൗണിനെ തുടര്‍ന്ന് ശ്രീകുമാര്‍ അടക്കം ജീവനക്കാരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന്റെ മനോവിഷമവും സാമ്ബത്തിക പ്രയാസങ്ങളുമാണു ശ്രീകുമാറിന്റെ മരണത്തിലേക്കു നയിച്ചതെന്നാണു ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *