കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

കരിപ്പൂര്‍:  വിമാനത്താവളത്തില്‍ നികുതി വെട്ടിച്ച്‌ കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. രണ്ട് കേസുകളിലായി രണ്ട് കിലോ 451 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി.

97 ലക്ഷം രൂപ വിലമതിക്കുന്ന 1866 ഗ്രാം സ്വര്‍ണമാണ് ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ മലപ്പുറം സ്വദേശി കാട്ടേക്കാടന്‍ ഷഫറില്‍ നിന്ന് പിടിച്ചെടുത്തത്. പതിനാറ് സ്വര്‍ണകട്ടികളാണ് എമര്‍ജന്‍സി ലാംപില്‍ അതിവിദഗ്ധമായി ഷഫര്‍ ഒളിപ്പിച്ചിരുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കരിപ്പൂര്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് സ്വര്‍ണം കണ്ടെടുത്തത്.

ട്രോളി ബാഗിന്റെ ബീഡിംഗ് രൂപത്തില്‍ ഒളിപ്പിച്ച അഞ്ഞൂറ്റി എണ്‍പത്തഞ്ച് ഗ്രാം സ്വര്‍ണം തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ആര്‍ ജിതിനില്‍ നിന്ന് കണ്ടെടുത്തു. ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. 30 ലക്ഷം രൂപ വിലമതിയ്ക്കുന്നതാണ് പിടിച്ചെടുത്ത സ്വര്‍ണം. അസിസ്റ്റന്റ് കമ്മീഷണര്‍ എകെ.സുരേന്ദ്രനാഥന്റെ മേല്‍നോട്ടത്തിലായിരുന്നു കസ്റ്റംസ് പരിശോധന

Leave a Reply

Your email address will not be published. Required fields are marked *