നാടക-ചലച്ചിത്ര നടന് ജനാര്ദനന് മൂഴിക്കര കിണറ്റില്‍ മരിച്ച നിലയില്‍
തലശ്ശേരി: നാടക-ചലച്ചിത്ര നടന് ജനാര്ദനന് മൂഴിക്കരയെ (60) വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ച 12 ഒാടെയാണ് മൃതദേഹം കണ്ടത്.
മൃതദേഹം അഗ്നിശമനസേനയെത്തി പുറത്തെടുത്ത ശേഷം പോസ്റ്റ്േമാര്‍ട്ടം പരിശോധനക്കായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാവിലെയാണ് ജനാര്‍ദനനെ കാണാതായത്. തിരച്ചിനിടയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
പ്രദക്ഷിണം, ഇംഗ്ലീഷ് മീഡിയം, മഴമേഘ പ്രാവുകള്‍, കക്ഷി: അമ്മിണ്ണിപിള്ള തുടങ്ങിയ സിനിമകളിലും 52 ലേറെ നാടകങ്ങളിലും ശ്രീമുത്തപ്പന്‍ സീരിയലിലും അഭിനയിച്ചിട്ടുണ്ട്.
തിരുവങ്ങാട് സ്പോര്‍ടിങ് യൂത്സ് കലാവിഭാഗമായ ശ്യാമയിലൂടെയാണ് നാടകരംഗത്തെത്തിയത്. പൊന്ന്യം കലാധാരയുടെ നാടകങ്ങളിലും വേഷമിട്ടു. അഭിനയമികവിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുട്ടിമാക്കൂല്‍ ശ്രീശങ്കര കലാക്ഷേത്ര പ്രസിഡന്റാണ്. മൂഴിക്കര വിജ്ഞാനവേദി വായനശാല ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു.
പരേതരായ കേളു-കാര്‍ത്ത്യായനി ദമ്ബതികളുടെ മകനായ ജനാര്ദനന് അവിവാഹിതനാണ്. സഹോദരങ്ങള്‍: ശശിധരന്, പ്രസന്ന, പരേതനായ ഹരിദാസന്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൂഴിക്കര മഞ്ചക്കല്‍ മലാല്‍ വീട്ടുവളപ്പില്‍ സംസ്കരിക്കും.