ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി.

സംഭവവുമായി ബന്ധപ്പെട്ട മൊഴികളും തെളിവും എത്തിക്‌സ് കമ്മിറ്റി പരിശോധിച്ചിട്ടുണ്ട്. അതേ സമയം റിപ്പോര്‍ട്ട് തയാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 13ന് അന്തിമ റിപ്പോര്‍ട്ട്തയാറാക്കും. ഈ റിപ്പോര്‍ട്ടായിരിക്കും അടുത്തയാഴ്ച നിയമസഭയില്‍ വയ്ക്കുന്നത്.

നിയമസഭയില്‍ വയ്ക്കും മുന്‍പ് സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ ധനമന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി ഡി സതീശന്‍ ഉന്നയിച്ച പരാതി. വി ഡി സതീശന്‍ എത്തിക്സ് കമ്മറ്റിക്ക് മുമ്ബാകെ ഐസക്കിനെതിരേ ഇത് സംബന്ധിച്ച്‌ തെളിവ് നല്‍കിയിരുന്നു.

അതീവരഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി. ഇതുമായി ബന്ധപ്പെട്ട് ചാനലുകളിലടക്കം നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു. സഭാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ചട്ടലംഘനവുമാണിതെന്നുമായിരുന്നു സംഭവത്തോടെ ഉയര്‍ന്നുവന്ന ആരോപണം. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *