ബെവ് ക്യൂ ആപ്പിന് ഇനി പ്രസക്തിയില്ലെന്ന് എക്‌സൈസ് വകുപ്പ്

തിരുവനന്തപുരം: ബാറുകള്‍ തുറന്ന സാഹചര്യത്തില്‍ ബെവ്ക്യൂ ആപ് ഉപേക്ഷിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇനി ആപിന് പ്രസക്തിയില്ലെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തല്‍.

കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം ഉറപ്പ് വരുത്തുന്നതിനായി കഴിഞ്ഞ മെയ് 27 മുതല്‍ ബെവ്ക്യൂ ആപ് വഴിയാണ് മദ്യം വാങ്ങിയിരുന്നത്.

ആപ് വഴി ബുക്ക് ചെയ്താണ് മദ്യവില്‍പ്പന നടന്നിരുന്നത്. ബാറുകളിലെ കൗണ്ടറുകള്‍ വഴിയും പാഴ്‌സല്‍ വില്‍പ്പന മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം 24 മുതല്‍ ബാറുകളിലെ പാഴ്‌സല്‍ വില്‍പ്പന ഒഴിവാക്കി. ആപ് വഴിയുള്ള ബുകിംഗ് ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന ശാലകള്‍ക്ക് മാത്രമായി ചുരുക്കി.

Leave a Reply

Your email address will not be published. Required fields are marked *