ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ വ്യാപിക്കുന്നതിനാല്‍ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യയുടെ മുഖ്യാതിഥിയായി പങ്കെടുക്കാനിരിക്കെയാണ് ബോറിസ് ജോണ്‍സണ്‍ യാത്ര റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സന്ദര്‍ശനം റദ്ദാക്കേണ്ടിവന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി ബ്രിട്ടീഷ് വക്താവ് പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പുതിയ വെെറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ യു.കെയില്‍ തന്നെ തുടരേണ്ടതുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രസ്‌താവനയിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *