വൈറ്റില മേല്‍പ്പാലം തുറന്നു കൊടുത്ത സംഭവം; ജനങ്ങളുടെ ഭാഗത്ത് അസ്വഭാവികത കാണാനാകില്ല കമാല്‍ പാഷ

കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്നേ തുറന്ന് നല്‍കിയ സംഭവത്തില്‍ ജനങ്ങളുടെ ഭാഗത്ത് അസ്വഭാവികത കാണാനാകില്ലെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ബി കമാല്‍ പാഷ. പാലം തുറക്കാനായി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മുഹൂര്‍ത്തം നോക്കി കാത്തിരിക്കുകയാണ്. നിര്‍മ്മാണം കഴിഞ്ഞാല്‍ തുറന്ന് കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ തീരാവുന്ന കാര്യമേ ഉള്ളൂ. മുഖ്യമന്ത്രി കാലെടുത്ത് വച്ചാലെ ഉദ്ഘാടനം ആവുകയുള്ളോ, ഒരു ഭിക്ഷക്കാരന്‍ കയറിയലും ഉദ്ഘാടനമാകും.

കുണ്ടന്നൂരും വൈറ്റിലയിലും നിര്‍മ്മാണം പൂര്‍ത്തിയായിട്ടും തുറന്നു കൊടുക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. എത്രത്തോളം വൈകിപ്പിക്കാമോ അത്രത്തോളം നല്ലതാണെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ജനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ ഫലമായി ഒന്‍പതിന് തുറക്കാമെന്ന് പറഞ്ഞു എന്നാല്‍ അതിന്റെ കാര്യപരിപാടികള്‍ തീരുമാനിച്ചതായി അറിവില്ല. ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടിന്റെ പ്രതിഷേധമാണ് ഉണ്ടായത്.

നിര്‍മ്മാണം പൂര്‍ത്തിയായിട്ട് ഭാരം കയറ്റി പരിശോധിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. ശാസ്ത്രീയമായി പണിതു കഴിഞ്ഞാല്‍ ഭാരം കയറ്റി പരിശോധിക്കേണ്ടെ കാര്യമില്ല. വോട്ടിനു വേണ്ടി എന്തോ വലുതു ചെയ്തു എന്ന് പറഞ്ഞ് വിലപേശാന്‍ വച്ചിരിക്കുകയാണ് പാലം. ജനുവരി ഒന്‍പത് എന്ന തീയതി വരെ ജനങ്ങള്‍ മര്യാദയുടെ പേരില്‍ കാത്തിരിക്കാമായിരുന്നു. പൊതു മുതല്‍ നശിപ്പിച്ചെന്ന പേരില്‍ കേസെടുത്താല്‍ അത് നിലനില്‍ക്കില്ല. എന്താണ് നശിപ്പിച്ചതെന്ന് പറയണം. പാലത്തിലൂടെ പോയാല്‍ പൊതുമുതല്‍ നശിക്കുമോ? ജനങ്ങള്‍ നാശമുണ്ടാക്കിട്ടുണ്ടെങ്കില്‍ കേസെടുക്കണം.

ഉദ്ഘാടനം ചെയ്യണമെന്ന് പറഞ്ഞ് കയ്യില്‍ വച്ചുകൗണ്ടിരിക്കാന്‍ ഇത് ആരുടെയും സ്വന്തം കയ്യില്‍ നിന്നെടുത്ത് നിര്‍മ്മിച്ചതല്ലല്ലോ പൊതു ജനങ്ങളുടെ പണമാണ്. പാലത്തില്‍ ജനങ്ങള്‍ ആണ് ആദ്യം കയറേണ്ടത് ആരും തുറന്ന് കൊടുക്കാത്തതുകൊണ്ട് അവര്‍ തനിയെ കയറി. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഒന്‍പതാം തീയതിയെങ്കിലും തുറക്കാന്‍ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാതര്‍ വേണ്ടത് കമാല്‍ പാഷ പറഞ്ഞു. ഈ സര്‍ക്കാര്‍ നിര്‍മ്മിച്ചതല്ല പാലമെന്ന് ആരും പറയില്ല. സ്വന്തം വീട്ടില്‍ നിന്ന് തേങ്ങവെട്ടി പണിതതല്ല ഇത് എന്ന് ഓര്‍മ്മിക്കണം. ജനങ്ങളുടെ പണം, അവരുടെ സ്ഥലം അവിടെ ജനങ്ങള്‍ക്ക് കയറാന്‍ അവകാശമുണ്ട് അദേഹം കൂട്ടിചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *