വാവ സുരേഷിന്റെ പാമ്ബുകളെ പ്രദര്‍ശിപ്പിക്കുന്ന പരിപാടികള്‍ക്ക് വിലക്ക്

തിരുവനന്തപുരം: വാവ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ ഉള്‍പ്പടെയുള്ള പാമ്ബുകളെ പിടിച്ച്‌ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടെയില്‍ പ്രദര്‍ശിപ്പിക്കുന്ന പരിപാടികള്‍ അടിയന്തരമായി വിലക്കാന്‍ വനംവകുപ്പ് ഉത്തരവ്. ഇതു ചാനല്‍ ഡയറക്ടര്‍മാര്‍ക്ക്‌
ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കത്തുനല്‍കി.

പാമ്ബുകളെ അശാസ്ത്രീയമായ രീതിയില്‍ പിടികൂടുന്നതും അതിന്റെ ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നതും ആളുകള്‍ക്ക് തെറ്റായ അറിവ് നല്‍കുമെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. ഇത്തരം പരിപാടികള്‍ അപകടങ്ങള്‍ക്ക് ഇടവരുത്തുന്നുവെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു.പരിപാടികള്‍ അടിയന്തരമായി നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ വിഷയത്തില്‍ വനംവകുപ്പിനെതിരേ പാമ്ബ് പിടിത്തക്കാരനും സ്‌നേക്ക് മാസ്റ്റര്‍ പരിപാടിയുടെ അവതാരകനുമായ വാവ സുരേഷ് രംഗത്തെത്തി. നീക്കത്തിന് പിന്നില്‍ തനിക്കെതിരായ ചിലരുടെ ഹിഡന്‍ അജണ്ടയാണ് ഈ നീക്കത്തിന് പിന്നിലെന്നും ശക്തമായി പ്രതികരിക്കുമെന്നും വാവ സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *